ദുബായ്- യു.എ.ഇയില്‍ പുതുതായി 513 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 41,499 ആയി. 287 ആണ് രാജ്യത്തെ മരണസംഖ്യ.
നേരത്തെ രോഗം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയില്‍ കോവിഡ് ടെസ്റ്റ് വ്യപാകമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 44,000 ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 712 പേര്‍ കൂടി രോഗമുക്തി നേടിയതോടെ അസുഖം ഭേദമായവരുടെ എണ്ണം 25,946 ആയി. കോവിഡ് വ്യാപനം തടയുന്നതിന് മന്ത്രാലയം ജനങ്ങളുടെ സഹകരണം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.