മലപ്പുറം ജില്ലയില്‍ അമ്പതോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; എടപ്പാള്‍ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു


മലപ്പുറം- ജില്ലയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പതോളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണ യൂനിറ്റിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പെരിന്തല്‍മണ്ണ ഓഫീസിലെ 37 ജീവനക്കാരും ജില്ലയിലെ മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി.

കൂടാതെ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്കാലികമായി അടച്ചിടുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ പഞ്ചായത്ത് ഓഫീസിലെ ഡ്രൈവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളുമായി പഞ്ചായത്ത് ഓഫീസില്‍ സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ 14 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കമായിരുന്നു രോഗകാരണം.
 

Latest News