പട്ന- അതിര്‍ത്തി കടന്ന ഇന്ത്യക്കാര്‍ക്ക് നേരെ നേപ്പാള്‍ ബോര്‍ഡര്‍ ഗാര്‍ഡ്സ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ രിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 22 കാരനായ യുവാവാണ് മരിച്ചത്. 45 കാരനായ ലഖന്‍ യാദവിനെ സേന പിടികൂടുകയും ചെയ്തു.
പ്രാദേശികമായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. അതിര്‍ത്തിയില്‍ ഇരുഭാഗത്തുമുള്ള കമാണ്ടര്‍മാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തു.
1751 കീ.മീ ദൈര്‍ഘ്യമുള്ള നേപ്പാള്‍ അതിര്‍ത്തി തുറന്നുകിടക്കുന്നതാണ്. എന്നാല്‍ ഇവിടെ പട്രോളിംഗ് ഉണ്ട്. ലഖന്‍ യാദവിന്റെ നേപ്പാളുകാരിയായ മരുമകള്‍ ബിഹാറിലെ സീതാമഢിയിലാണ് താമസിക്കുന്നത്. ഇവരോട് സംസാരിക്കാനാണ് ഇയാള്‍ അതിര്‍ത്തി കടന്നതത്രെ. ഇയാളെ പോലീസ് പിടികൂടിയതോടെ മുപ്പതോളം ചെറുപ്പക്കാര്‍ അതിര്‍ത്തി കടന്ന് പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.