ജയ്പൂര്‍-രാജസ്ഥാനില്‍ ആനകള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നു. ജെയ്പൂരിലാണ് വ്യാഴാഴ്ച ആനകളില്‍ കോവിഡ് തിരിച്ചറിയാന്‍ പരിശോധനക്ക് തുടക്കമിട്ടത്.ജെയ്പൂരിലെ 110 ഓളം ആനകളെയാണ് സാമ്പിള്‍ പരിശോധന തുടങ്ങിയത്. 63 ആനകള്‍ ആനഗ്രാമത്തിലും അമ്പത് ആനകള്‍ അംബര്‍ കോട്ടയ്ക്ക് ചുറ്റുമുള്ള ഉടമസ്ഥര്‍ക്കൊപ്പവുമാണുള്ളത്.
ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നത്. അമ്പത് വെറ്റിനറി ഡോക്ടര്‍മാരാണ് ആനകളെ പരിശോധിച്ചത്. ഹാതി ഗാവോണ്‍ വികാസ് സമിതിയുമായി സഹകരിച്ചാണ് സംസ്ഥാന വനംവകുപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്.കോറോണ വൈറസ് പരിശോധന ആദ്യമായാണ് നടക്കുന്നത്. വിനോദസഞ്ചാരികള്‍ക്കുമായി ഇടപഴകുന്ന ജയ്പൂരിലെ ആനകള്‍ ലോകപ്രശസ്തരാണ്.