ഭോപ്പാല്‍- മധ്യപ്രദേശില്‍ പത്ത് വയസ്സുകാരിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യവുമായി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് അറസ്റ്റ്.
ശിവപുരിയിലാണ് സംഭവം.
സൈക്കിളിലെത്തിയ കുട്ടിയെ ഒരാള്‍ കയറിപ്പിടിക്കുന്നതും മറ്റൊരാള്‍ നോക്കി നില്‍ക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. ഇരുവരും കെട്ടിടത്തില്‍ പെയിന്റിംഗ് ജോലിക്കെത്തിയവരാണ്. ഭോപ്പാലില്‍നിന്ന് 300 കി.മീ അകലെയാണ് ശിവപുരി.
സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ദേശവ്യാപകമായി ആശങ്ക ഉയരുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശില്‍ ഓരോ ദിവസവും ലൈംഗിക പീഡനം സംബന്ധിച്ച് 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നാമ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക്.