കുവൈത്തില്‍ ഒറ്റദിവസം ആയിരം പേര്‍ക്ക് രോഗമുക്തി; 86 ഇന്ത്യക്കാരടക്കം 520 പുതിയ രോഗികള്‍

കുവൈത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരിക്കുന്ന വനിതകള്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍.

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് മുക്തരാകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 24 മണിക്കൂറിനിടെ 911 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 520 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 34,952 ആയി.എന്നാല്‍ ഇവരില്‍ 25,048 പേര്‍ ഇതിനകം രോഗമുക്തി നേടി.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ മരണസംഖ്യ 285 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 232 കുവൈത്തി പൗരന്മാരും 86 ഇന്ത്യക്കാരും 53 ബംഗ്ലാദേശുകാരും 39 ഈജിപ്തുകാരും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ വിവിധ രാജ്യക്കാരാണ്.

 

Latest News