തിരുവനന്തപുരത്ത് ഭർത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു

തിരുവനന്തപുരം- റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വെട്ടേറ്റ ഭാര്യ മരിച്ചു.  തൊഴുവാൻകോട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. റിട്ടയേർഡ് പൊലീസുകാരനായ പൊന്നനാണ് ഭാര്യ ലീലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ ആക്രമിച്ച ശേഷം പൊന്നൻ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

 

Latest News