ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മാത്രമായി ഒരു ശ്മശാനം

ന്യൂദല്‍ഹി-കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാത്രം സംസ്‌കരിക്കാന്‍ ദല്‍ഹിയില്‍ ഒരു ശ്മശാനം. പഞ്ചാബി ബാഗിലെ ശ്മശാനമാണ് ഇതിനായി നീക്കിവെച്ചത്. കോവിഡ് മരണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേന്ദര്‍ ഗുപ്ത വ്യക്തമാക്കി. 24 മണിക്കൂറിനിടെ പുതുതായി 1,501 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ദല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 32,810 ആയി. 984 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
 

Latest News