ദുബായ്- കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യു.എ.ഇയിൽ വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി. രണ്ടു ലക്ഷത്തോളം പേർക്ക് പ്രാഥമിക ഘട്ടത്തിൽ തിരികെ വരാനാവശ്യമായ നടപടികളാണ് യു.എ.ഇ വിദേശകാര്യമന്ത്രാലയം സ്വീകരിക്കുന്നത്. ഇതിനായി Smartservices. ica. gov.ae രജിസ്റ്റർ ചെയ്യുക. അപ്രൂവൽ കിട്ടിയാൽ എമിറേറ്റ്‌സ് ഇത്തിഹാദ് അടക്കമുള്ള വിമാന കമ്പനികളിലേതിലെങ്കിലും ടിക്കറ്റെടുത്ത് ദുബായിലേക്ക് മടങ്ങിവരാം. മാർച്ച് 25നും ജൂൺ എട്ടിനുമിടയിൽ 31,000 പേർ യു.എ.ഇയിലേക്ക് മടങ്ങിവന്നിട്ടുണ്ട്. തിരികെ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കും. അവർ 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും വേണം. ഇതിന്റെ ചെലവ് അതാത് വ്യക്തികൾ തന്നെയാണ് വഹിക്കേണ്ടത്.






