കുവൈത്ത് സിറ്റി - കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ 268 തടവുകാര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ജയില്‍ വകുപ്പ് നടത്തിയ പരിശോധനകളിലാണ് തടവുകാര്‍ക്കിടയില്‍ കൊറോണബാധ കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ 225 പേരുടെ അസുഖം ഭേദമായിട്ടുണ്ട്.
അവശേഷിക്കുന്നവര്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.






