ദമാം- മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്‌റഫ് (51)ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. 22 വർഷമായി അൽ കോബാറിൽ സൂപ്പർ മാർക്കറ്റ് നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് പനി കഠിനമായതിനെ തുടര്ന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്ന ഇദ്ദേഹത്തിനു ഇന്ന് രാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്‌ല, മുഹമ്മദ് അർഷാദ്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.