Sorry, you need to enable JavaScript to visit this website.

കടലില്‍ മരിച്ച റോബിന്‍സന് അന്ത്യവിശ്രമം പ്രവാസ ലോകത്ത്

ജിസാന്‍- അസീര്‍ പ്രവിശ്യയിലെ അല്‍ബിര്‍ക്കിനു സമീപം അംക്കില്‍ കടലില്‍ വെച്ച് മരിച്ച മത്സ്യതൊഴിലാളി കന്യാകുമാരി മാനക്കുടി പുത്തന്‍തുറൈ സ്വദേശി റോബിന്‍സന് (47) അന്ത്യ വിശ്രമം പ്രവാസ ലോകത്ത്.
നടുക്കടലില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട റോബിന്‍സനെ സഹ തൊഴിലാളിയായ രാജുവും മറ്റും കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യാനുള്ള മാര്‍ഗം ബന്ധുക്കള്‍ ആരായുകയായിരുന്നു. മത്സ്യ തൊഴിലാളിയായ ഭാര്യാ സഹോദരന്‍ അലക്‌സും സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി കൂട്ടായിയും ജിസാന്‍ കെ.എം.സി.സിയോട് സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ജിസാന്‍ കെ.എം.സി.സി സെന്‍ട്രന്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗവുമായ ഹാരിസ് കല്ലായിയും ട്രഷറര്‍ ഖാലിദ് പട്‌ലയും ചേര്‍ന്ന് അധികൃതരുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കി.

https://www.malayalamnewsdaily.com/sites/default/files/2020/06/11/robinson1.jpeg
അബൂ അരീശ് മഖ്ബറയിലാണ് റോബിന്‍സന്റെ മൃതദേഹം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്. ക്രിസ്തീയ ആചാര പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ജോണ്‍സന്‍ പി.തോമസ്, എബി മാത്യു എന്നവര്‍ നേതൃത്വം നല്‍കി.
ഹാരിസ് കല്ലായി, ഖാലിദ് പട്‌ല എന്നിവര്‍ക്കു പുറമെ, കെ.എം.സി.സി സെക്രട്ടറി സ്വാദിഖ് മാഷ് മങ്കട, ശമീര്‍ അമ്പലപ്പാറ, അക്ബര്‍ പറപ്പൂര്‍, സുബീര്‍ കൊടുവള്ളി, സിറാജ് മുക്കം, കുഞ്ഞിമുഹമ്മദ് തുപ്പനച്ചി, എന്‍.സി അബ്ദു റഹ്മാന്‍ റോബിന്‍സന്റ ഭാര്യാ സഹോദരന്‍ അലക്‌സ്, ഫ്രാങ്ക്‌ളിന്‍, സേവ്യര്‍, രവി, അജിത്ത്, അബു അരീശ് മുനിസിപ്പല്‍ ഉദ്യാഗസ്ഥന്‍ സുല്‍ത്താന്‍ മാശി എന്നവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.
മൂന്ന് മാസം മുമ്പാണ് റോബിന്‍സന്‍ മത്സ്യ ബന്ധന വിസയില്‍ ബിര്‍ക്കില്‍ എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ജിസാനിലെ ബെയ്ശില്‍ മരിച്ച മണ്ണാര്‍ക്കാട് സ്വദേശി മെക്കാനിക്ക് ചന്ദ്രന്റെ മൃതദേഹം ഹൈന്ദവ ആചാരപ്രകാരം ജിസാന്‍ കെ.എം.സി. സി യുടെ നേതൃത്വത്തില്‍ മറവ് ചെയ്തിരുന്നു.

അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍, ജിസാന്‍.

 

 

Latest News