Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിനിമാപ്രവർത്തകൻ അനന്തകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാൻസ് വുമൺ രംഗത്ത്

കൊച്ചി- സിനിമാ പ്രവർത്തകൻ അനന്തകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് രംഗത്ത്. തന്നോട് സെക്‌സ് ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങൾ അയച്ചുവെന്നും സീമ ആരോപിച്ചു. ഇടത് ആക്്ടിവിസ്റ്റും നടിയുമായ മാലാ പാർവ്വതിയുടെ മകനാണ് അനന്തകൃഷ്ണൻ. 2017-ൽ അനന്തകൃഷ്ൺ അയച്ച സന്ദേശം കഴിഞ്ഞദിവസമാണ് തണ്ടതെന്നും സീമ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് സീമ വിനീത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പ്:

നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......
ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി
പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഈ ഒരു പോസ്റ്റ്‌ ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും .....
ഇനി ആരോടും ഇതു ആവർത്തിക്കരുത്

ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല ...

ഇതുമായി ബന്ധപ്പെട്ട് സീമ വിനീത് പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫെയ്സ്ബുക്ക് കുറിപ്പ്

മാല പാർവതിയെ ഞാൻ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാൻ വലിച്ചിഴച്ചിട്ടുമില്ല.
പക്ഷെ അവർ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാൻ. അവരുടെ മകൻ ചെയ്ത പ്രവർത്തി ഒതുക്കിത്തീർക്കുവാൻ മാപ്പുമായ് അവർ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റിൽ പറയേണ്ടി വന്നു.
പക്ഷെ എന്ത് കൊണ്ട് അവർ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ തയ്യാറായില്ല.
ഇപ്പോളവർ പറയുന്നത് ഞാൻ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു. ഞാൻ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകൾ പുറത്തു വിടാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്.
താങ്കളുടെ മകൻ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാൻ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോൾ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാർവതി.

നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല.
നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകൻ ചെയ്ത തെറ്റ് ഒതുക്കിത്തീർക്കാൻ മാപ്പ് പറഞ്ഞു. ഇതിപ്പോൾ ചർച്ച വിഷയം ആയപ്പോൾ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങൾ നേരിടാനും, അവന്റെ പ്രവർത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി.
ഇതിനു മുൻപ് താങ്കൾ എന്നോട് മാപ്പ് പറയുമ്പോൾ താങ്കളുടെ 27 വയസുള്ള മകൻ എവിടെ ആയിരുന്നു., അന്നെന്തേ നിയമപരമായി നീങ്ങാൻ നിങ്ങൾ പറഞ്ഞില്ല..

മറ്റൊന്നു എന്നെ വിളിച്ചതിനു ശേഷം മാല പാർവതി പോലീസിനെ ഈ വിഷയം അറിയിച്ചു എന്നാണ് അവർ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
എന്നോടിത് വിഷയമാക്കരുത് എന്ന് പറഞ്ഞിട്ട് പോലീസിൽ താങ്കൾ ഇതറിയിച്ചു എന്നൊക്കെ പറയുമ്പോൾ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നുന്നത്.

സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരൻ ആക്കും. അവരെ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാൻ അവളുടെ തലയിൽ, അഭിമാനത്തിൽ ചവിട്ടി താഴ്ത്തും. ഇവിടെയും ഞാൻ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

Latest News