വിവാഹ ജീവിതം വേണ്ടായിരുന്നു,  അതില്‍ കുറ്റബോധമുണ്ട് നടി നളിനി

സേലം-മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം നായികയായി ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമായിരുന്നു നളിനി. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു നളിനി. റാണി എന്ന യഥാര്‍ത്ഥ പേരില്‍ തന്നെയാണ് നളിനി സിനിമയിലെത്തിയത്. എന്നാല്‍ രണ്ടാമത്തെ ചിത്രമായ ഇടവേളയുടെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചിറപ്പിള്ളിയാണ് നളിനി എന്ന പേരിട്ടതെന്നും തന്റെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ചും പറയുകയാണ് നളിനി. നടന്‍ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്.  വിവാഹ ജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേര്‍പിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെ- അഭിമുഖത്തില്‍ നളിനി പറയുന്നു.
 

Latest News