അജ്മാനില്‍ വന്‍ തീപിടിത്തം; ആറ് ഗോഡൗണുകള്‍ കത്തിനശിച്ചു

അജ്മാന്‍- അജ്മാനിലെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. ഒരു കമ്പനിയുടെ ആറ് ഗോഡൗണുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. അതേസമയം ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേനാനികള്‍ തീ നിയന്ത്രണവിധേയമാക്കി. ഏകദേശം ഒന്നര മണിക്കൂര്‍ നേരത്തെ കഠിനമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് സംഘം
സമീപത്തെ മറ്റു ഗോഡൗണുകളിലേക്ക് തീ പടരാതെ ശ്രദ്ധിച്ചത്. തൊട്ടടുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News