ജിദ്ദ- കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന വന്ദേഭാരത് പദ്ധതി പ്രകാരം ജിദ്ദയിൽനിന്ന് 415 യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 11.05ന് പുറപ്പെട്ട വിമാനത്തിൽ 116 ഗർഭിണികൾക്കു പുറമെ 17 കുട്ടികളും 40 തൊഴിൽ നഷ്ടപ്പെട്ടവരും 76 രോഗികളും പ്രവാസം അവസാനിപ്പിച്ചു പോകുന്ന 112 പേരും ഉണ്ടായിരുന്നു. കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും യാത്രക്കാർക്കുവേണ്ട സേവനങ്ങളുമായി രംഗത്തുണ്ടായിരുന്നു.