കണ്ണൂര്‍- തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി ഏഴ് വയസുകാരന്‍ മരിച്ചു.വാരത്താണ് സംഭവം. റിജ്വല്‍ എന്ന ഏഴുവയസുകാരനാണ് ബന്ധുവീട്ടില്‍ മരിച്ചത്.മാതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് മുറിയില്‍ കയറി സാരി കഴുത്തില്‍ കുരുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
തൽസമയ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
റിജ്വലിന്റെ കുടുംബം ബന്ധുവിട്ടീല്‍ എത്തിയതായിരുന്നു. മറ്റു കുട്ടികളുമായി വഴക്ക് കൂടിയതിന് മാതാവ് ശരണ്യ റിജ്വലിനെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുറിയില്‍ കയറിയ കുട്ടിയെ തൊട്ടിലില്‍ കെട്ടിയ സാരിയില്‍ കഴുത്ത് മുറുകിയ നിലയിലാണ് കണ്ടത്. ആശുപത്രിയിലെത്തും മുമ്പെ കുട്ടി മരിച്ചിരുന്നുവെന്നാണ് വിവരം. ചക്കരക്കല്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.