കൊച്ചി- പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ സിപിഐഎം പ്രാദേശിക കമ്മറ്റി നേതാവിനോടും ഭാര്യയോടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍കമ്മറ്റി അംഗം എംഎം അന്‍വര്‍,മുന്‍ അയ്യനാട് സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറായിരുന്ന കൗലത്തും കേസ് അന്വേഷിക്കുന്ന സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം കേസ് പരിഗണിക്കുന്ന കോടതിയില്‍ ഹാജരാകണമെന്നും ഇതിന് ശേഷം കൗലത്തിന് ജാമ്യം അനുവദിക്കാമെന്നും കോടതി പറഞ്ഞു. പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ ഇരുവരും കേസ് രജിസ്ട്രര്‍ ചെയ്തതിന് പിന്നാലെയാണ് ഒഴിവില്‍ പോയത്.