കോവിഡ് വാര്‍ഡില്‍ രോഗി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍ 

തിരുവനന്തപുരം-തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു.കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെയ് 29നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അവസാന പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങിയിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ ആനാട് വരെ ആശുപത്രി വേഷത്തില്‍ എത്തിയ ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ്ധികൃതരെ വിവരമറിയിക്കുകയായിരുന്നു. വീണ്ടും ആസുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ആശുപത്രി വിടാമായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മദ്യത്തിന് അടിമയായിരുന്നു യുവാവെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
 

Latest News