ഗുവാഹത്തി- അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണ ടാങ്കിൽ വീണ് ഫയർഫോഴ്‌സിലെ രണ്ടു ഉദ്യോഗസ്ഥരെ കാണാതായി. അസമിലെ ടിൻസുകി ജില്ലയിലാണ് സംഭവം. ഇവിടെ ഓയിൽ ടാങ്കിൽനിന്ന് വാതകചോർച്ചയുണ്ടായിരുന്നു. ഇത് നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് തീ വൻതോതിൽ പടർന്നുപിടിച്ചു. പത്തുകിലോമീറ്റർ ദൂരെ നിന്ന് പോലും തീ കാണാനാകുന്നു്‌ണ്ടെന്ന് പരിസരവാസികൾ പറയുന്നു.