ശ്രീനഗർ- കശ്മീരിലെ സോഫിയാൻ ജില്ലയിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിലും നാലു ഭീകരർ കൊല്ലപ്പെട്ടു. ഭീകരർക്ക് വേണ്ടിയുളള വേട്ട ഇവിടെ തുടരുകയാണെന്ന്് സൈന്യം അറിയിച്ചു. പോലീസും സൈന്യവും സുഖൂ ഹേന്ദമ മേഖലയിൽ ഒരുമിച്ചാണ് പോരാട്ടം നയിക്കുന്നത്. സുഖൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരാണ് ആദ്യം കൊല്ലപ്പെട്ടത്്. ഇന്ന് പുലർച്ചെ 1.45നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഒരു ഭീകരനെ കൂടി കൊലപ്പെടുത്തിയെന്ന് സൈന്യം പിന്നീട് അറിയിച്ചു.






