ചെന്നൈ- തമിഴ്‌നാട് ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു. 61-കാരനായ അൻപഴകനെ ജൂൺ രണ്ടിനാണ് അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് നിരവധി മറ്റ് അസുഖങ്ങളുമുണ്ടായിരുന്നു. ജൂൺ മൂന്നു മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ന്യൂമോണിയ കടുത്തു. ഹൃദയസംബന്ധമായ അസുഖവുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്ന പ്രമുഖ രാഷ്ട്രീയ നേതാവാണ് അൻപഴകൻ. മുഖ്യമന്ത്രി ഇ പളനിസ്വാമി, ഡി.എം.കെ നേതാവ് എം.ക സ്റ്റാലിൻ എന്നിവർ അനുശോചിച്ചു. ഡി.എം.കെയുടെ മികച്ച സംഘാടകരിൽ ഒരാളാണ് അൻപഴകൻ.