കെജ്‌രിവാളിനെ വിമര്‍ശിക്കാന്‍ കേരളത്തെ പ്രകീര്‍ത്തിച്ച് ഗൗതം ഗംഭീര്‍

ന്യൂദല്‍ഹി- കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിന് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രശംസ.

ദേശീയ തലസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചിരിക്കെ കെജ് രിവാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിനും പ്രശംസ ചൊരിഞ്ഞത്.

മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസം മുതല്‍ ദല്‍ഹി മുഖ്യമന്ത്രി കളവാണ് പറയുന്നതെന്ന് ഗൗതം ഗംഭീര്‍ ആരോപിച്ചു. ദല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് കെജ ്‌രിവാള്‍ പറഞ്ഞതെല്ലാം കളവാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. തലസ്ഥാനത്ത് മദ്യഷോപ്പുകള്‍ തറുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും ഈസ്റ്റ് ദല്‍ഹി എം.പിയായ അദ്ദേഹം പറഞ്ഞു.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേരളത്തേയും പഞ്ചാബിനേയും പ്രശംസിച്ച ബി.ജെ.പി എം.പി  കെജ് രിവാള്‍ കേന്ദ്രത്തെ പഴിച്ച് സമയം കളയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Latest News