കോവിഡ് ജാഗ്രതക്ക് ഓണ്‍ലൈന്‍ ഗെയിമുമായി ദുബായ് പോലീസ്

ദുബായ്- കോവിഡ് പശ്ചാത്തലത്തില്‍ ദുബായ് പോലീസ് തുടങ്ങിയ സ്‌റ്റെ സെയ്ഫ് ഓണ്‍ലൈന്‍ ഗെയിമിന് വലിയ സ്വീകാര്യത. കോവിഡിനെ നേരിടാനുള്ള സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളായിരുന്നു സ്‌റ്റെ സെയ്ഫിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് ദുബായ് പോലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂക്കി പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 48,153 പേരെയാണ് പദ്ധതി ആകര്‍ഷിച്ചത്. പദ്ധതി തുടങ്ങി 15 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ സ്‌റ്റെ സെയ്ഫ് ഗെയിമില്‍ പങ്കാളിയായത്. പൊതുജനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഗെയിം അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ഗെയിം ലിങ്ക്: https://staysafe.dubaipolicegames.com

 

Latest News