അതിരപ്പിള്ളി പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

തൃശൂര്‍- അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.ക്ക് സര്‍ക്കാര്‍ അനുമതി. സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക അനുമതികള്‍ക്കായി നടപടി വീണ്ടും തുടങ്ങാന്‍ ഏഴു വര്‍ഷത്തേക്ക് എന്‍.ഒ.സി അനുവദിക്കും.
പരിസ്ഥിതിപ്രവര്‍ത്തകരുടെയും സി.പി.ഐ. അടക്കമുള്ള പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി നേരത്തേ വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. 163 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതിയും സാങ്കേതികസാമ്പത്തിക അനുമതികളും കാലഹരണപ്പെട്ടു.

പദ്ധതിയുമായി ഇനി മുന്നോട്ടുപോകണമെങ്കില്‍ പരിസ്ഥിതി അനുമതിയടക്കം വീണ്ടും നേടണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ എന്‍.ഒ.സി. വേണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതികസാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നല്‍കണം.

 

 

Latest News