നിതിന്റെ മൃതദേഹം നാളെ എത്തും

കോഴിക്കോട് - ദുബായില്‍ മരണപ്പെട്ട പ്രവാസി മലയാളി നിതിന്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും. വൈകിട്ട് അഞ്ചോടുകൂടി നെടുമ്പാശ്ശേരി അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് മൃതദേഹം എത്തുകയെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ നിതിന്റെ പേരാമ്പ്രയിലെ വീട്ടില്‍ മൃതദേഹം എത്തുമെന്നാണ് കരുതുന്നത്. സംസ്‌കാരം അടക്കമുള്ള മറ്റു കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.
നിതിന്റെ ഭാര്യ ആതിര ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സിസേറിയനിലൂടെയാണ് കുട്ടിയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ആതിരയെ നിതിന്റെ മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
നിതിന്റെ മരണവിവരമറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരുമായ നൂറുക്കണക്കിനാളുകളാണ് വീട്ടില്‍ എത്തിയത്. എം.പിമാരായ കെ.മുരളീധരന്‍, രമ്യ ഹരിദാസ് തുടങ്ങിയവരും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാരഥികളും മറ്റും എത്തിയിരുന്നു.

 

Latest News