മസ്‌കത്ത്- കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി മസ്‌ക്കത്തില്‍ മരിച്ചു .കടപ്പുറം ആറങ്ങാടി പുളിഞ്ചുവട് തെരുവത്ത് ആലിയുടെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ (58) ആണ് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്കത്തില്‍ ഗള്‍ഫാര്‍ കമ്പനിയില്‍ ജീവനക്കാരനായിരിന്നു. പത്ത് വര്‍ഷമായി അബ്ദുല്‍ ജബാര്‍ ഒമാനിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: സീനത്ത്.മാതാവ്: ഐസു. മക്കള്‍: അമീര്‍, മബ്‌റൂഖ.സഹോദരങ്ങള്‍: മുഹമ്മദ്, ഇസ്മാഈല്‍,ഷരീഫ. ഖബറടക്കം മസ്‌ക്കത്തില്‍ നടക്കും.