നജ്‌റാൻ- കൊറോണ മുക്തരാണെന്ന് തെളിയിക്കുന്ന വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച രണ്ടു യെമനികളെ അറസ്റ്റ് ചെയ്തതായി നജ്‌റാൻ പോലീസ് വക്താവ് മേജർ അബ്ദുല്ല അൽഅശവി പറഞ്ഞു. 30 വയസ്സ് പ്രായമുള്ള സൗദി യുവാവാണ് പണം കൈപ്പറ്റി യെമനികൾക്ക് വ്യാജ മെഡിക്കൽ റിപ്പോർട്ട് നിർമിച്ചു നൽകിയതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. ഈ പ്രതിയെയും പിന്നീട് അറസ്റ്റ് ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നജ്‌റാൻ പോലീസ് വക്താവ് അറിയിച്ചു.






