പൃഥ്വിരാജിന്റെ ആടുജീവിതം ടീമിലെ ഒരാള്‍ക്ക് കൂടി കോവിഡ്

കുന്ദംകുളം-പൃഥ്വിരാജ് അഭിനയിക്കുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോര്‍ദാനില്‍ പോയ സംഘത്തിലെ ഒരാള്‍ക്ക് കൂടി കോവിഡ്. കാട്ടകാമ്പാല്‍ സ്വദേശിക്കാണ് കോവിഡ്. ജോര്‍ദാനില്‍ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതല്‍ വെള്ളാനിക്കരയില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റും. സംഘത്തോടൊപ്പം അറബി പരിഭാഷകനായി പോയ മലപ്പുറം സ്വദേശിക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംഘത്തിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായി. പൃഥ്വിരാജിന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയിരുന്നു. പരിശോധനാഫലം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
 

Latest News