മേഘ്‌ന ഗര്‍ഭിണി, സര്‍ജയുടെ വിടവാങ്ങലില്‍ തകര്‍ന്ന് കുടുംബം

ബംഗളൂരു- കന്നഡ സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തി നടന്‍ ചിരഞ്ജീവി സര്‍ജ വിടവാങ്ങുമ്പോള്‍ നിലച്ചുപോയത് ഒരു താരാട്ട് കൂടിയാണ്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.

ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് മൂന്ന് മാസം ഗര്‍ഭിണിയാണ്. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികില്‍ തകര്‍ന്നിരിക്കുന്ന മേഘ്‌നയുടെ ചിത്രം വിങ്ങലായി.

ഹൃദയസ്തംഭനമാണ്  ചിരഞ്ജീവിയുടെ  മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. 2018 ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.

 

Latest News