ഹൈദരബാദ്- ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തെലങ്കാലനയിലെ പത്താംക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവരുടെ ഇന്റേണൽ മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനം. തെലങ്കാനയിൽ ഈ വർഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാർഥികളാണുള്ളത്. പരീക്ഷകൾ റദ്ദാക്കി സർട്ടിഫിക്കറ്റ് നൽകാനാണ് സർക്കാർ തീരുമാനിച്ചത്.