ചിമ്പുവിന് മാംഗല്യം, വധു ലണ്ടന്‍ സ്വദേശി?

ചെന്നൈ-തെന്നിന്ത്യന്‍ ചലച്ചിത്ര ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ചിമ്പു. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. 
ലോക്ക്‌ഡൌണ്‍ അവസാനിച്ച ശേഷം ലണ്ടന്‍ സ്വദേശിയുമായുള്ള ചിമ്പുവിന്റെ  വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനോട് പ്രതികരിച്ച് ചിമ്പുവിന്റെ  പിതാവും നടനും നിര്‍മ്മാതാവുമായ ടി. രാജേന്ദര്‍ രംഗത്തെത്തിയിരിക്കുകയാണ്. 
വാര്‍ത്തകള്‍ വ്യാജമാണെന്നും ചിമ്പുവിനു അനുയോജ്യയായ പെണ്ണിനെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിമ്പുവിന്റെ ജാതകം പൊരുത്തമാകുന്ന അനുയോജ്യയായ വധുവിനെ അന്വേഷിക്കുകയാണെന്നും അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ചേരുന്ന പെണ്‍ക്കുട്ടിയെ കണ്ടെത്തും വരെ തങ്ങളുടെ മകന്റെ  വിവാഹ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജേന്ദ്രന്റെ  രണ്ടാമത്തെ മകന്‍ കുരലരസന്റെ  വിവാഹ സമയത്തും സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
ഏതെങ്കിലുമൊരു നടിയുമായായല്ല ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി വേണം ചിമ്പുവിന്റെ വിവാഹം നടക്കേണ്ടത് എന്നാണ് അന്ന് രാജേന്ദര്‍ പറഞ്ഞത്. ജാതകപൊരുത്തമെല്ലാം നോക്കി നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ദൈവം സഹായിക്കുകയാണെങ്കില്‍ ചിമ്പുവിന്റെ  വിവാഹം ഉടനെയുണ്ടാകുമെന്നും രാജേന്ദര്‍ അന്ന് പറഞ്ഞിരുന്നു. ചലച്ചിത്ര താരങ്ങളായ നയന്‍താര, ഹന്‍സിക എന്നിവരുമായി ചിമ്പു പ്രണയ ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹത്തില്‍ കലാശിച്ചിരുന്നില്ല. അതേസമയം, മുസ്‌ലിം  പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന കുരലരസന്‍ ഇസ്‌ലാം  മതം സ്വീകരിച്ച ശേഷമാണ് വിവാഹിതനായത്. 
 

Latest News