കുവൈത്തില്‍ 122 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി -കുവൈത്തില്‍ 122 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 662 പേര്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം 32510 ആയി. ഇതില്‍ 9196 രോഗികള്‍  ഇന്ത്യക്കാരാണ്. 1037 പേര്‍കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തര്‍ 21242. അഞ്ചു പേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചു. ആകെ മരണം 269.

ബഹ്‌റൈനില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 5065 പേരാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരം. രോഗമുക്തര്‍ 10326. മരണം 26.

 

Latest News