Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആന ചരിഞ്ഞത് ആകസ്മിക അപകടത്തിൽ, വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

ന്യൂദൽഹി- പാലക്കാട് മണ്ണാർക്കാട് ഗർഭിണിയായ ആന പടക്കം കടിച്ചു ചരിഞ്ഞത് ആകസ്മികമായി സംഭവിച്ച അപകടം ആകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. പടക്കം വെച്ച ഫലം ആന അവിചാരിതമായി കടിച്ചതാണെന്നാണ് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായത്.
    വിഷയത്തിൽ കേരള സർക്കാരുമായി മന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണം. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടിൽ അവർക്കെതിരേയും നടപടിയെടുക്കണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.
    വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ബബുൽ സുപ്രിയോ ട്വിറ്ററിൽ അഭ്യർഥിച്ചു. കേരള സർക്കാർ നിഷ്പക്ഷമായാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News