മസ്‌കത്ത്- ഒമാനില്‍ തിങ്കളാഴ്ച ആറു മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികളുടെ മരണം 75 ല്‍നിന്ന് 81 ആയി. 604 പുതിയ രോഗബാധ കൂടി ഒമാന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 344 പേര്‍ ഒമാന്‍ പൗരന്മാരാണ്.
ഞായറാഴ്ചത്തെ അപേക്ഷിച്ച് തിങ്കളാഴ്ച രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഞയറാഴ്ച 866 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 17,486 ആയി.