തൃശൂര്‍- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി കോമ്പാറക്കാരന്‍ ഡിന്നി ചാക്കോ (42) ആണ് മരിച്ചത്. മെയ് പന്ത്രണ്ടിന് മാലിയില്‍ നിന്ന് തിരിച്ചെത്തിയ ഡിന്നി ചാക്കോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മാതാവിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മകനും ഭാര്യയും വൈറസില്‍ നിന്ന് മുക്തരായി. ഡിന്നിയുടെ മരണത്തോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.