ധര്‍മ്മജന്റെ ഫിഷ് ഹബ്ബില്‍ കടക്കാരനായി പിഷാരടി   

ഫോര്‍ട്ടുകൊച്ചി- കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്‌ഡൌണിലാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് മലയാള ചലച്ചിത്ര താരങ്ങള്‍.
ലോക്ക്‌ഡൌണ്‍ കാലത്തെ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഏറെ ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അങ്ങനെ ഹാസ്യതാരവും സംവിധായകനുമായ പിഷാരടി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സുഹൃത്തും ചലച്ചിത്ര താരവുമായ ധര്‍മ്മജന്റെ 'ധര്‍മൂസ്' ഫിഷ് ഹബ്ബിലെത്തിയ ചിത്രമാണ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കടക്കാരനായി' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത് നിരവധി പേരാണ് പിഷാരടിയുടെ ഈ പോസ്റ്റിന് കമന്റുമായി എത്തിയത്. 'ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലെ?' എന്നായിരുന്നു ഒരാളുടെ ചോദ്യം.

Latest News