ഗുവാഹാത്തി- വയറു വേദനയുമായി ഗുരുതരാവസ്ഥയിലെത്തിയ രോഗിയുടെ മൂത്രാശയത്തില്‍നിന്ന് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ പുറത്തെടുത്തു. കേബിള്‍ വിഴുങ്ങിയതല്ലെന്നും സ്വയംഭോഗത്തിനിടെ ലിംഗത്തില്‍കൂടി ഉള്ളിലേക്ക് തള്ളിക്കയറ്റിയതാകാനാണ് സാധ്യതയെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. വലിയുല്‍ ഇസ്‌ലാം പറഞ്ഞു. തന്റെ 25 വര്‍ഷത്തെ കരിയറിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്നും ഇദ്ദേഹം പറയുന്നു. ലൈംഗിക സംതൃപ്തി ലഭിക്കാനായി ഇത്തരം പ്രവൃത്തി ചെയ്യാനുള്ള പ്രവണതയുള്ള ആളാണ് ഈ യുവാവെന്നാണ് ഡോക്ടര് പറയുന്നത്. ശസ്ത്രക്രിയ വിജയമാണെന്നും യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അസ്സമിലെ ഗുവാഹാത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 30 വയസുള്ള യുവാവിന്റെ മൂത്രാശയത്തില്‍ നിന്നാണ് കേബിള്‍ പുറത്തെടുത്തത്. കടുത്ത വയറുവേദന മൂലം ആശുപത്രിയിലെത്തിയ ഇയാള്‍ അബദ്ധത്തില്‍ കേബിള്‍ വിഴുങ്ങിയെന്നാണ് പറഞ്ഞത്. പരിശോധനയില്‍ നടത്തിയെങ്കിലും വയറ്റിലെവിടെയും കേബിള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന്എക്‌സ്‌റേ എടുത്തപ്പോള്‍ മൂത്രാശയത്തിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുത്തപ്പോഴാണ് കേബിളാണെന്ന് മനസ്സിലായത്.