അബുദാബി- ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് മനപ്പൂര്‍വമോ അല്ലാതെയോ കോവിഡ് 19 ബാധയുണ്ടാകാന്‍ കാരണമാകുന്ന സഹായികള്‍ക്ക് കനത്ത ശിക്ഷയുമായി യു.എ.ഇ. അഞ്ച് വര്‍ഷം വരെ തടവും 100,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം.
ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണം യു.എ.ഇയുടെ മുന്‍ഗണനകളില്‍ പ്രധാനമാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ യു.എ.ഇ നിയമം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നും നിയമ ഉപദേഷ്ടാവ് ഡോ. ഹസ്സന്‍ എല്‍.ഹൈസ് ചൂണ്ടിക്കാട്ടി.
ആറ് വര്‍ഷം മുമ്പ് പ്രാബല്യത്തില്‍ വന്ന സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള രാജ്യത്തെ നിയമം, അണുബാധ പടരുന്നതിന് കാരണമാകുന്ന തരത്തിലുള്ള പെരുമാറ്റത്തെ കുറ്റകരമാക്കുന്നു.






