ദുബായ് ബസ് ദുരന്തത്തിന് ഒരു വയസ്സ്

ദുബായ്- രാജ്യത്തെ നടുക്കിയ വാഹനാപകടത്തിന് ഒരു വയസ്സ്. മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും ദുബായ് നഗരത്തെ വിട്ടുപോയിട്ടില്ല.
ഈദുല്‍ ഫിത്ര്‍ അവധി കഴിഞ്ഞ് മസ്‌കത്തില്‍നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരാണ്, ഇറങ്ങാനുള്ള സ്ഥലത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെ വെച്ച് 2019 ജൂണ്‍ ആറിന് അപകടത്തില്‍പെട്ടത്. 30 യാത്രക്കാരുമായി വന്ന ഒമാന്‍ ബസാണ് ദുരന്തത്തിനിരയായത്. ഉയരമുള്ള വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ബാറിലിടിച്ചായിരുന്നു അപകടം. ശക്തമായ ഇടിയില്‍ ബസ് പൊട്ടിപ്പിളര്‍ന്നു.

 

Latest News