അബുദാബി- ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തമിഴ്‌നാട് സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസ് ലാലുവാണ് (52) സാദിയാത് ദ്വീപിലുണ്ടായ അപകടത്തില്‍ മരിച്ചത്. മുസഫയിലെ നെയ്തില്‍സ് എക്‌സ്പര്‍ട്‌സ് മാന്‍പവര്‍ സര്‍വീസസ് കമ്പനി ജീവനക്കാരനായിരുന്നു. പൈലിങ് ഫൗണ്ടേഷന്‍ ജോലിക്കിടെയാണ് അപകടം.
തമിഴ്‌നാട് നാഗപട്ടണം സ്വദേശി അമ്പഴകനെ (30) ഗുരുതര പരുക്കുകളോടെ ശൈഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. ഖലീഫ ആശുപത്രിയിലുള്ള ലാലുവിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. യേശുദാസന്‍ മാത്യുവിന്റെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ: രജില നെട്ടു. മക്കള്‍: സിനി സലോമി, സിജി സലോമി.






