മസ്‌കത്ത്- സംഘടനകളുടെ നേതൃത്വത്തില്‍ ഒമാനില്‍നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാട്ടിലേക്ക് പറന്നു. ഐ.സി.എഫിന്റെയും കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ ഒരുക്കിയ രണ്ട് വിമാനങ്ങളിലായി 180 യാത്രക്കാര്‍ വീതമാണു നാട്ടിലേക്ക് മടങ്ങിയത്.
കുട്ടികള്‍, രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പടെയുള്ള കിറ്റുകളും സംഘാടകര്‍ ഒരുക്കിയിരുന്നു.
ഐ.സി.എഫ് വിമാനത്തില്‍ 15 ശതമാനം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 10 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്കിളവും മറ്റു യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷനില്‍ ഈടാക്കിയ ടിക്കറ്റ് നിരക്കാണ് കെ.എം.സി.സി മുഴുവന്‍ യാത്രക്കാരില്‍നിന്നും ഈടാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിന്റെ വിവിധ സെക്ടറുകളിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്്.