ജിദ്ദ-കൊച്ചി റൂട്ടിൽ ചാർട്ടേഡ് വിമാനത്തിനു ശ്രമം; രജിസ്ട്രേഷന്‍ തുടങ്ങി

ജിദ്ദ- കോവിഡ് 19 പശ്ചാത്തലത്തിൽ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്‌തിട്ടും വന്ദേ ഭാരത് ‌മിഷനിലൂടെ നാട്ടിലേക്ക് യാത്രാനുമതി ലഭിക്കാത്ത പ്രവാസികൾക്ക് ആശ്വാസമേകുന്നതിനായി ജിദ്ദ-മക്ക കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി ജിദ്ദ - കൊച്ചി റൂട്ടിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസിനു ശ്രമം തുടങ്ങി.

സാധ്യമാവുന്ന പരമാവധി കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഒരുക്കുന്നതിനാണ് ജില്ലാ കെ.എം.സി.സി കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്ക് തായ്യാറാവുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോൺസുലേറ്റ് അപ്രൂവൽ നേടി വിമാന കമ്പനികൾക്ക് സമർപ്പിക്കുന്നതോടെ മാത്രമേ അന്തിമ നിരക്ക് ലഭ്യമാവൂ.  യാത്രക്ക് തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനാണ് ഗൂഗിള്‍ ഫോം ലിങ്കിലൂടെ ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്.

​ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം.

ഇങ്ങനെ ലഭിക്കുന്ന  അപേക്ഷകൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ച് അന്തിമ അംഗീകാരം നേടി , വിമാന കമ്പനിയിൽ ലിസ്റ്റ് സമർപ്പിച്ച് യാത്രാനിരക്ക് ലഭ്യമായി അപേക്ഷകരെ നേരിട്ട് അറിയിക്കുമ്പോൾ മാത്രമേ ടിക്കറ്റ് നിരക്ക് അടക്കേണ്ടതുള്ളൂ.

 രജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനകൾ


നാട്ടിലേക്ക് യാത്ര ചെയ്യാൻ എംബസിയിലും, ക്വാറന്റയിൻ സൗകര്യത്തിനായി നോർക്കയിലും രജിസ്റ്റർ ചെയ്തവരായ സാധുവായ റീഎൻട്രിയോ, എക്സിറ്റ് വിസയോ, വിസിറ്റ് വിസയോ ഉള്ളവരായിരിക്കണം.

അപേക്ഷകൻ എല്ലാ അർത്ഥത്തിലും യാത്രാ അനുമതി ഉള്ളവരായിരിക്കണം. ഏറ്റവും അടുത്തുള്ള ദിവസങ്ങളിൽ പോകുവാൻ കഴിയുന്ന രീതിയിലാണ് വിമാനം ചാർട്ട് ചെയ്യുന്നത്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്നവർ ഏത് സമയത്തും യാത്രക്ക് തയ്യാറാവുള്ളവരായിരിക്കണം.

നാട്ടിലേക്ക് പോകാൻ തയ്യാറായി കാത്ത് കഴിയുന്നവർക്ക് യാത്രാ സാഹചര്യം ഒരുക്കുക മാത്രമാണ് ജില്ലാ കെ.എം.സി.സി ചെയ്യുന്നതെന്നും ഫ്ലൈറ്റ് ഓപറേഷൻ, ലാൻഡിംഗ്, മറ്റ് ക്ലിയറൻസ് എന്നിവ സിവിൽ ഏവിയേഷൻ നിബന്ധനകൾക്ക്/മാറ്റങ്ങൾക്ക് വിധേയമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്; 0501682426, 0508589584, 0540961316, 0545138480, 0501932796, 0558875862 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
 

Latest News