ഒരു വയസ്സായ കുഞ്ഞുള്‍പ്പെടെ ജിബൂട്ടിയില്‍ കുടുങ്ങിയ 74 അംഗ സിനിമാ സംഘം തിരിച്ചെത്തി

കൊച്ചി- കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനങ്ങള്‍ മുടങ്ങി ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ കുടുങ്ങിയ മലയാള സിനിമാസംഘം നാട്ടില്‍ തിരിച്ചെത്തി.  സംവിധായകന്‍ ദിലീഷ് പോത്തന്‍ ഉള്‍പ്പെടുന്ന 71 പേരുടെ സിനിമാസംഘമാണ് ഇന്ന് പുലർച്ചെ കൊച്ചി എയർപോർട്ടില്‍ തിരിച്ചെത്തുന്നത്.  ഉപ്പും മുളകും ടെലിവിഷന്‍ പരമ്പരയുടെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരും 'ജിബൂട്ടി' എന്നുതന്നെയാണ്.

ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയിലേക്ക് പോയത്.  ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം മുന്നോട്ടുപോയപ്പോള്‍ത്തന്നെ ജിബൂട്ടിയിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചിത്രീകരണം പ്രതിസന്ധിയിലായെങ്കിലും നിര്‍മ്മാതാക്കളുടെ പിന്തുണ കൊണ്ട് മുന്‍നിശ്ചയ പ്രകാരം ഏപ്രില്‍ 18നു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായെന്ന് സംവിധായകന്‍ സിനു എസ് ജെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ദിലീഷ് പോത്തന്‍, അമിത് ചക്കാലയ്ക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ എന്നിവരോടൊപ്പം ചിത്രത്തില്‍ പ്രധാന റോളിലുള്ള ഒരു വയസ്സായ കുഞ്ഞും മാതാപാതിക്കളം സംഘത്തില്‍ ഉള്‍പ്പെടുന്നു.

Latest News