അബുദാബി- യു.എ.ഇയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരുടെ ഫോട്ടോകളും പിഴശിക്ഷയും അധികൃതര്‍ പരസ്യപ്പെടുത്തുന്നു.
ചട്ടങ്ങള്‍ ലംഘിച്ചവരില്‍ വിവിധ രാജ്യക്കാരുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യു.എ.ഇ പൗരന്മാരും വിദേശികളും ബാധ്യസ്ഥരാണെന്ന് യു.എ.ഇ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് പ്രോസിക്യൂഷന്‍ വക്താവ് പറഞ്ഞു.
ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിക്കുക, കര്‍ഫ്യൂ സമയത്ത് വീട്ടില്‍നിന്ന് പുറത്തിറങ്ങുക, ആശുപത്രിയില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിക്കുക, പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടരുതെന്ന നിര്‍ദേശം ലംഘിക്കുക തുടങ്ങിയവക്ക് കുറ്റങ്ങളനുസരിച്ച് 50,000 ദിര്‍ഹംവരെയാണ് പിഴ ശിക്ഷ വിധിക്കുന്നത്.







