നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു? 

ചെന്നൈ-2010ല്‍ നയന്‍താരയുമായി പ്രണയത്തിലാണെന്ന് പ്രഭുദേവ തുറന്നു സമ്മതിച്ചിരുന്നു. പ്രഭുദേവയ്ക്ക് വേണ്ടി കരിയര്‍ വേണ്ടെന്നുവയ്ക്കാന്‍ നയന്‍സും തയാറായിരുന്നു.  ലതയുമായുള്ള വിവാഹ ബന്ധം പ്രഭുദേവ ഉപേക്ഷിക്കാന്‍ കാരണം നയന്‍താരയുമായുള്ള ബന്ധമാണ് എന്നും ആക്ഷേപമുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടായി മാറുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ പ്രഭുദേവയും നയന്‍താരയും.  ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നയന്‍താരയും പ്രഭുദേവയും ഒരുമിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 2017ല്‍ വിശാല്‍,   കാര്‍ത്തി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കറുപ്പ് രാജ വെള്ള രാജ' എന്ന പേരില്‍ ചിത്രമൊരുക്കാന്‍ ഇഷാരി തീരുമാനിച്ചിരുന്നു. പ്രഭുദേവയായിരുന്നു സംവിധായകന്‍.  എന്നാല്‍, കുറച്ചുദിവസത്തെ ഷൂട്ടിംഗിന് ശേഷം ചില കാരണങ്ങളാല്‍ ചിത്രം നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. ആ ചിത്രം ഇഷാരി പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും അതില്‍ പ്രഭുദേവയും നയന്‍താരയും ഒരുമിച്ചഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


 

Latest News