റിയാദ്- കണ്ണൂർ അഴീക്കോട് ചെമ്മശ്ശേരി പാറ സ്വദേശി സി.പി അബ്ദുൽ മജീദ് (58) നിര്യാതനായി. റിയാദിൽ സ്വകാര്യകമ്പനിയിൽ 10 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കിംഗ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ജൈസത്ത്. മക്കൾ: ജവാദ് ദുബൈ, ഷിബില, ഫസ്ന. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹുസൈൻ കണ്ണൂർ, അൻവർ വാരം എന്നിവർ രംഗത്തുണ്ട്.






