കോവിഡ് 19:ലോകാരോഗ്യ സംഘടനക്ക് ഒരു കോടി ഡോളര്‍ നല്‍കി യു.എ.ഇ

അബുദാബി- ലോകാരോഗ്യ സംഘടനക്ക് 10 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകള്‍ സംഭാവന ചെയ്യുമെന്ന് യു.എ.ഇ. അഞ്ച് ലക്ഷം പേരെ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കാന്‍ ഈ കിറ്റുകള്‍ സഹായിക്കും. വൈറസ് പടരുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ചു കൊണ്ടും പല രാജ്യങ്ങളിലും ടെസ്റ്റിംഗ് കിറ്റുകളുടെ അഭാവം കണക്കിലെടുത്തുമാണ് യു.എ.ഇയുടെ സംഭാവന. കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ ഭാഗമായി യു.എ.ഇ ഇതുവരെ 63 രാജ്യങ്ങള്‍ക്ക് 714 ടണ്‍ലിധികം മെഡിക്കല്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്.

 

Latest News