കുവൈത്ത്- കോവിഡിന് ചികിത്സയിലായിരുന്ന ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജലാലുദ്ദീന്‍(46) കുവൈത്തില്‍ മരിച്ചു.
അല്‍ അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കുവൈത്ത് പൗരന്റെ വീട്ടില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൊയ്തീന്‍കുഞ്ഞ്-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍.