തിരുവനന്തപുരം- കേരളത്തില്‍ സാമൂഹിത വ്യാപനം തിരിച്ചറിയാന്‍ ആന്റി ബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍. ഐസിഎംആറിന്റെ 14000 കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നാല്‍പതിനായിരം കിറ്റുകള്‍ മൂന്ന് ദിവസത്തിനകം ലഭിക്കും. പതിനായിരം കിറ്റുകള്‍ ജില്ലകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. ഒരാഴ്ച്ച കൊണ്ട് 15000 ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരു ദിവസമാണിന്ന്. 111 പേര്‍ക്കാണ് വൈറസ് ബാധ പരിശോധന പോസിറ്റീവായത്. പത്ത് പേര്‍ക്ക് സമ്പര്‍ക്കമാണ് രോഗകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സാമൂഹിക വ്യാപനം തിരിച്ചറിയാനാണ് സര്‍ക്കാര്‍ ആന്റിബോഡി ടെസ്റ്റ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.